About Me

ഞാന്‍ പ്രീത. തിരുവനന്തപുരം ജില്ലയിലെ തോന്നയ്ക്കൽ എന്ന കൊച്ചു ഗ്രാമത്തിൽ താമസിക്കുന്നു .എന്‍റെ വീട്ടിൽ അച്ഛനും,അമ്മയും, ചേച്ചിയും ഉണ്ട്.ചേച്ചിയുടെ കല്യാണം കഴിഞ്ഞു എന്നെ കുറിച്ച് കുറച്ചു കാര്യങ്ങള്‍ ഞാന്‍ ഇവിടെ എഴുതുന്നു . എനിക്ക് നടക്കാന്‍ കഴിയില്ല .18 വര്‍ഷമായി ഇങ്ങനെയായിട്ടു .പെട്ടെന്ന് നടന്നു കൊണ്ടിരിക്കുമ്പോള്‍ കാലുകള്‍ തളര്‍ന്നു പോയതാണ് .പരിശോധിച്ചപ്പോള്‍ നട്ടെല്ലില്‍ ട്യൂമര്‍ വളരുകയാണെന്നും അത് ശസ്ത്രക്രിയ ചെയ്യണമെന്നും പറഞ്ഞു. അങ്ങനെ 2001 ഫെബ്രുവരി 13- നു ശ്രീ ചിത്ര ആശുപത്രിയില്‍ ശസ്ത്ര ക്രിയ ചെയ്യുകയുo ചെയ്തു. ഇപ്പോള്‍ ഞാന്‍ എണീറ്റ്‌ ഇരിക്കും.ചെറിയ ഒരു സഹായം ഉണ്ട് എങ്കില്‍ വീല്‍ ചെയറില്‍ ഇറങ്ങി ഇരിക്കും. ഇപ്പോഴും ചികിത്സ ചെയ്യുന്നുണ്ട് . കൂടാതെ വീട്ടില്‍ ഇരുന്നു കൈ കൊണ്ട് മുത്ത്‌ മാല,കമ്മല്‍, പാദസരം ,പേപ്പര്‍ പേന അങ്ങനെ ഉള്ള ക്രാഫ്റ്റ് വര്‍ക്ക്‌ ഒക്കെ ചെയ്യും..ഏറ്റവും വലിയ വിഷമം വീട്ടില്‍ നിന്ന് പുറത്തു ഇറങ്ങാന്‍ ഒരു വഴി ഇല്ല എന്നുള്ളതായിരുന്നു.ആ പ്രശ്നം ഇപ്പോള്‍ ഏകദേശം പരിഹരിക്കപ്പെട്ടു .എന്‍റെ സ്വപ്‌നങ്ങളൊക്കെ ഒരു നാള്‍ പൂവണിയും എന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. നിങ്ങളുടെയെല്ലാം സഹായമുണ്ടെങ്കില്‍ വിജയത്തിലെത്തുമെന്ന ശുഭാപ്തി വിശ്വാസത്തോടെ. സ്നേഹത്തോടെ പ്രവാഹിനി

Tuesday, March 4, 2014

പി..ജെ ക്രാഫ്റ്റ് ആഭരണങ്ങള്‍

ചെറിയൊരു സംരംഭമാണ്. ആവശ്യക്കാര്‍  അറിയിച്ചാല്‍ കൊറിയര്‍ വഴി വീട്ടിലെത്തിക്കാം . ഇഷ്ടമുള്ള മോഡല്‍ നമ്പര്‍ തെരഞ്ഞെടുത്ത ശേഷം  മെയില്‍ ചെയ്യുക. . സഹകരിക്കുമല്ലോ അല്ലേ. മെയില്‍ ഐഡി മുകളില്‍ കൊടുത്തിട്ടുണ്ട്‌ .


PJ 27  







PJ 28




PJ 29 






PJ 30


No comments:

Post a Comment