About Me

ഞാന്‍ പ്രീത. തിരുവനന്തപുരം ജില്ലയിലെ തോന്നയ്ക്കൽ എന്ന കൊച്ചു ഗ്രാമത്തിൽ താമസിക്കുന്നു .എന്‍റെ വീട്ടിൽ അച്ഛനും,അമ്മയും, ചേച്ചിയും ഉണ്ട്.ചേച്ചിയുടെ കല്യാണം കഴിഞ്ഞു എന്നെ കുറിച്ച് കുറച്ചു കാര്യങ്ങള്‍ ഞാന്‍ ഇവിടെ എഴുതുന്നു . എനിക്ക് നടക്കാന്‍ കഴിയില്ല .18 വര്‍ഷമായി ഇങ്ങനെയായിട്ടു .പെട്ടെന്ന് നടന്നു കൊണ്ടിരിക്കുമ്പോള്‍ കാലുകള്‍ തളര്‍ന്നു പോയതാണ് .പരിശോധിച്ചപ്പോള്‍ നട്ടെല്ലില്‍ ട്യൂമര്‍ വളരുകയാണെന്നും അത് ശസ്ത്രക്രിയ ചെയ്യണമെന്നും പറഞ്ഞു. അങ്ങനെ 2001 ഫെബ്രുവരി 13- നു ശ്രീ ചിത്ര ആശുപത്രിയില്‍ ശസ്ത്ര ക്രിയ ചെയ്യുകയുo ചെയ്തു. ഇപ്പോള്‍ ഞാന്‍ എണീറ്റ്‌ ഇരിക്കും.ചെറിയ ഒരു സഹായം ഉണ്ട് എങ്കില്‍ വീല്‍ ചെയറില്‍ ഇറങ്ങി ഇരിക്കും. ഇപ്പോഴും ചികിത്സ ചെയ്യുന്നുണ്ട് . കൂടാതെ വീട്ടില്‍ ഇരുന്നു കൈ കൊണ്ട് മുത്ത്‌ മാല,കമ്മല്‍, പാദസരം ,പേപ്പര്‍ പേന അങ്ങനെ ഉള്ള ക്രാഫ്റ്റ് വര്‍ക്ക്‌ ഒക്കെ ചെയ്യും..ഏറ്റവും വലിയ വിഷമം വീട്ടില്‍ നിന്ന് പുറത്തു ഇറങ്ങാന്‍ ഒരു വഴി ഇല്ല എന്നുള്ളതായിരുന്നു.ആ പ്രശ്നം ഇപ്പോള്‍ ഏകദേശം പരിഹരിക്കപ്പെട്ടു .എന്‍റെ സ്വപ്‌നങ്ങളൊക്കെ ഒരു നാള്‍ പൂവണിയും എന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. നിങ്ങളുടെയെല്ലാം സഹായമുണ്ടെങ്കില്‍ വിജയത്തിലെത്തുമെന്ന ശുഭാപ്തി വിശ്വാസത്തോടെ. സ്നേഹത്തോടെ പ്രവാഹിനി

Friday, November 16, 2012

എന്‍റെ സൃഷ്ടികള്‍

 PJ 1

                                                                           















 PJ 2 വുഡ് മാല

                                         
PJ 3  ഗണപതി പെന്‍ഡറ്റ് മാല 


PJ 4




PJ 5 ലക്ഷ്മി മാല (പൂജ സ്പെഷ്യല്‍ )













                                       

                     PJ 6 വുഡ് മാല               


 

  



 PJ 7 ക്രിസ്റ്റല്‍ മാല



    

 PJ 8

 

  







 PJ 9


 


 

71 comments:

  1. നന്നായിരിക്കുന്നു കൂടുതല്‍ ക്രാഫ്റ്റ് കള്‍ പരിചയപ്പെടുത്തുമല്ലോ ..

    ReplyDelete
    Replies
    1. നന്ദി ഫൈസല്‍ ഭായ്. തീര്‍ച്ചയായും പരിചയപ്പെടുത്തും

      Delete
  2. നല്ല ക്രാഫ്റ്റുകള്‍ ..

    ReplyDelete
  3. നല്ല ക്രാഫ്റ്റുകൾ......

    ReplyDelete
    Replies
    1. നന്ദി പ്രദീപ് ഭായ്

      Delete
  4. നല്ല വര്‍ക്കുകള്‍ എന്ത് ചെയ്യാന്‍ പറ്റും എന്ന് ആലോചിക്കാം ...

    ReplyDelete
    Replies
    1. ആലോചിച്ച് പറയണേ ആചാര്യ. നന്ദി

      Delete
  5. നാട്ടില്‍ ഉണ്ടെങ്കില്‍ വാങ്ങാമായിരുന്നു!! എല്ലാം നന്നായിട്ടുണ്ട്!!

    ReplyDelete
    Replies
    1. നാട്ടില്‍ ഇല്ല എന്ന കാരണത്താല്‍ വാങ്ങാതെയിരിക്കണ്ട. ആവശ്യം എങ്കില്‍ പറഞ്ഞാല്‍ അയച്ചു കൊടുക്കാം കേട്ടോ പടന്നക്കാരന്‍ ഭായ്. നന്ദി

      Delete
  6. മനോഹരമായി ചെയ്ത ആഭരണങ്ങള്‍. വളരെ നന്നായിട്ടുണ്ട് ..
    മോളുടെ സ്വപ്‌നങ്ങള്‍ ഒക്കെ ഒരു നാള്‍ പൂവണിയും
    എന്‍റെ പ്രാര്‍ഥനകള്‍.

    ReplyDelete
    Replies
    1. നന്ദി മാണിക്യം . അങ്ങനെ പ്രതീക്ഷിക്കാം

      Delete
  7. നല്ല ക്രാഫ്റ്റുകൾ

    ReplyDelete
  8. kaikal undayittum Ezhuthuvan enty kaikal virachu.nave enikke undayittum paduvan akathy enty sabdhavum.ennittum vidiya tholppiche nee neythedutha ee nin kazhivukal nalay orikkal poovaninjidum sodari...........all the best

    ReplyDelete
  9. മനോഹരമായി ചെയ്ത ആഭരണങ്ങള്‍. വളരെ നന്നായിട്ടുണ്ട് .

    ReplyDelete
    Replies
    1. നന്ദി അഷ്റഫ് ഭായ്

      Delete
  10. നല്ല വര്‍ക്കുകള്‍ ഇത് നിങ്ങള്‍ക്ക് നിങ്ങളുടെ നാട്ടിലെ കുടുംബ ശ്രീ യൂനിറ്റ് പോലുള്ള കൂട്ടായിമകളുമായി വിപണിയില്‍ എത്തിക്കാന്‍ ശ്രമിച്ചാല്‍ നാട്ടു കാര്‍ക്ക് നല്ല സാധനം ലഭിക്കുകയും ചെയ്യും നിങ്ങള്‍ക്ക് അത് ഉപകാര പ്രദമാവുകയും ചെയ്യും

    ആശംസകള്‍

    ReplyDelete
    Replies
    1. ഞാനും കുടുംബശ്രീയിലെ അംഗം ആണ്‍. പക്ഷേ ഇതിനൊന്നും ആര്‍ക്കും താല്പര്യമില്ല. എന്തു ചെയ്യും. നന്ദി കൊമ്പന്‍

      Delete
  11. നന്ദി ഷാജു ഭായ്

    ReplyDelete
  12. contact details ഒന്ന് മെയില്‍ അയക്കാമോ ?

    ReplyDelete
    Replies
    1. അയച്ചിട്ടുണ്ട് സംഗീത് ഭായ്

      Delete
  13. എല്ലാ പ്രാര്‍ത്ഥനകളും ഒപ്പമുണ്ടായിരിക്കും. എല്ലാ പ്രയാസങ്ങളും ഒരു നാള്‍ മാറി ജീവിതവഴി പ്രഭാപൂരിതമായിതീരട്ടെ...

    ഞാനും തോന്നക്കല്‍‍ക്കാരനാണു.(കുടവൂര്‍ ക്ഷേത്രത്തിനടുത്ത്)

    ReplyDelete
    Replies
    1. നന്ദി ശ്രീക്കുട്ടന്‍ . കുടവൂര്‍ ഏതു കുടവൂര്‍ ആണ്‍. ഞാന്‍ കുടവൂര്‍ (തോന്നയ്ക്കല്‍ ഹയര്‍ സെക്കന്‍ററി സ്കൂളിനടുത്താ )

      Delete
    2. ഞാനും സ്കൂളിനടുത്തു തന്നെയുള്ളതാ. ഇപ്പോള്‍ ദുബായില്‍ കുറ്റിയടിച്ചിരിക്കുന്നുവെന്നു മാത്രം.

      Delete
    3. സ്കൂളിനടുത്ത് എവിടെയാണ്‍. പാട്ടു സാറിന്‍റെ വീടിനടുത്താണോ. അതോ പ്ലാവറ ആണോ . എന്നെ അറിയാമോ. ഏതു വര്‍ഷമാണ്‍ എസ്.എസ്. എല്‍. സി എഴുതിയതു

      Delete
  14. വളരെ നന്നായിട്ടുണ്ട് കുഞ്ഞേ

    ReplyDelete
  15. ഈ ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കാന്‍ ഉള്ള എന്തങ്കിലും മാര്‍ഗങ്ങള്‍ അറിയാവുന്നവര്‍ ദെയവയി സഹായിക്കുക ഈ ബ്ലോഗിന്റെ ഉദ്ദേശവും അത് തന്നെ യാണ്

    ReplyDelete
  16. I will try to introduce you and your products to well wishers as per my ability and contact, go ahead god bless you .

    ReplyDelete
  17. എല്ലാം വളരെ നന്നായിട്ടുണ്ട് പ്രീത......സുഖമല്ലേ ??

    ReplyDelete
    Replies
    1. നന്ദി മിനി ചേച്ചി. സുഖം. ചേച്ചിയ്ക്കു സുഖമല്ലേ

      Delete
  18. ഇതെല്ലാം പ്രീതയുടെ കരവിരുതുകളാണോ? മനോഹരം. ആശംസകള്‍.

    ReplyDelete
    Replies
    1. അതെ ആരിഫ് ഭായ് . നന്ദി

      Delete
  19. വളരെ മനോഹരമാണ് ചിത്രത്തില്‍ ഉള്ളതെല്ലാം... വാങ്ങാന്‍ താല്പര്യവുമുണ്ട്.... പക്ഷെ എങ്ങനെയെന്നു അറിയിക്കുവോ ? എങ്കില്‍ തീര്‍ച്ചയായും ഞാന്‍ വരുന്നതായിരിക്കും....
    ഇത് പ്രൊമോട്ട് ചെയ്യാന്‍ ഞാനും തയ്യാറാണ്....

    ReplyDelete
    Replies
    1. This comment has been removed by the author.

      Delete
    2. ആവശ്യമുള്ളതു അറിയിച്ചാല്‍ കൊറിയര്‍ വഴി എത്തിച്ചു തരാം വിനീത് . കൂടുതല്‍ മാലകള്‍ കാണണമെങ്കില്‍ ഫേസ് ബുക്കിലെ ഈ പേജ് നോക്കൂ . @ p.j craft

      Delete
  20. താങ്കളെ ഞാന്‍ എങ്ങനെയാണു സഹായിക്കേണ്ടത്? facebook/vikaskolatt, vikaskolatt@yahoo.com

    ReplyDelete
    Replies
    1. താങ്കളെ കൊണ്ട് കഴിയും പോലെ സഹായിച്ചാല്‍ മതി anonymous p.j craft

      Delete
  21. ഭാവുകങ്ങള്‍ കൂട്ടുകാരീ .....ആഗ്രഹങ്ങള്‍ എല്ലാം സഫലപകട്ടെ ...എന്നാല്‍ ആവുന്നത് ഞാനും സഹായിക്കാം ...നിരാശപ്പെടരുത് ....പൊരുതി മുന്നേറുക ...ഇതുപോലൊരു ചേട്ടന്‍ എനിക്കുമുണ്ട് ....

    ReplyDelete
    Replies
    1. നനി ഷാജി ഭായ്. നിങ്ങളൊക്കെ കൂടെ ഉണ്ടെങ്കില്‍ ഇനിയും മുന്നോട്ട് പോകാന്‍ കഴിയുമെന്ന പ്രതീക്ഷ എനിയ്ക്കുണ്ട്. p.j craft

      Delete
  22. എല്ലാം നന്നായിട്ടുണ്ട് സഹോദരി. നിന്റെ കഴിവിനെയാണ് ഞാന്‍ അന്ഗീകരിക്കുന്നത് . നന്നായി വരും. എന്നാല്‍ കഴിയുന്നത്‌ ഞാന്‍ ചെയ്യാം വിവരം തരുമല്ലോ? ആത്മവിശ്വാസത്തോടെ മുന്നോട്ടു പോകുക ആശംസകള്‍ viswan.kr@gmail.com

    ReplyDelete
    Replies
    1. തീര്‍ച്ചയായും വിശ്വന്‍ ഭായ്. ഈ പിന്തുണ എന്നും ഉണ്ടാകണം എന്നൊരപേക്ഷ കൂടി ഉണ്ട് . നന്ദി p.j craft

      Delete
  23. ചേച്ചീ ഞങളുടെ എല്ലാം പ്രാര്‍ത്ഥന ഉണ്ട് കേട്ടോ ഇനിയും നിര്‍മ്മിക്കുക ....ദൈവം തന്ന കഴിവുകളെ കാത്തു സൂക്ഷിക്കണം കേട്ടോ ...ഈ കുഞ്ഞു മയില്‍പീലിയും ഒപ്പം ഉണ്ട് ട്ടോ ഒത്തിരി നന്മകള്‍ നേരുന്നു

    ReplyDelete
    Replies
    1. നന്ദി കുഞ്ഞു മയിൽപ്പീലി

      Delete
  24. Replies
    1. നന്ദി പ്രവീണ്‍ ഭായ്

      Delete
  25. സൃഷ്ടികള്‍ മനോഹരം എല്ലാവിധ പ്രോത്സാഹനവും പ്രതീക്ഷിക്കാം കേട്ടോ

    ReplyDelete
  26. വളരെ നന്നായിട്ടുണ്ട് പ്രീത. നല്ല ഒരു ഭാവിക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നു

    ReplyDelete
  27. hw can v buy it?its good if u tag the prices also

    ReplyDelete
  28. പറഞ്ഞാല്‍ അതു കൊറിയര്‍ വഴി പറയുന്ന സ്ഥലത്ത് എത്തിച്ചു തരാം. ഏത് ആണ്‍ വേണ്ടത് എന്നു പറഞ്ഞാല്‍ വില പറയാം . നന്ദി rev.panchiyil

    ReplyDelete
  29. ഹൃദയം നിറഞ്ഞ ആശംസകള്‍...........

    ReplyDelete
  30. നല്ല വര്‍ക്ക് ..എനിക്ക് ഇഷ്ടപ്പെട്ടു ..ഞാന്‍ ഫേസ് ബുക്കിലൂടെ പ്രീതയുടെ ഈ ബ്ലോഗ് share cheyyaam .

    ReplyDelete
  31. നന്നായിട്ടുണ്ട് സഹോദരീ... എന്നാല്‍ കഴിയുന്ന വിധം ഞാന്‍ സപ്പോര്‍ട്ട് ചെയ്യാം... എങ്ങനെ ആണ് ഇത് മേടിക്കുന്നത് എന്ന് പറഞ്ഞു തരേണം...

    ReplyDelete
    Replies
    1. nandi geroge bhai . ayakkenda adress thannal athileykku koriyar ayachu kodukkaam .

      Delete
  32. നല്ല മാല , കല്ലുമാല, മുല്ലമാല
    ആശംസകള്‍
    തോന്നക്കല്‍ എവിടെ?

    ReplyDelete
    Replies
    1. thanks bhai . proper thonnakkal alla . vengodu anu

      Delete
  33. gud..inspiration to others.... continue ur work.. everything will be ok one day. our prayers with you always

    ReplyDelete